കണ്ണൂർ: കമ്പവലി മത്സരത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഡി.വൈ.എഫ്.ഐ തിരുവട്ടൂർ മേഖലാ സെക്രട്ടറിയും സിപിഎം പാച്ചേനി ബ്രാഞ്ച് അംഗവുമായ പരിയാരം ബാങ്ക് ജീവനക്കാരൻ പി.വി. രതീഷ് (34) ആണ് മരിച്ചത്.
ഇന്നലെ രാത്രി എട്ടരയോടെ പാച്ചേനിയിൽ നടന്ന മത്സരത്തിനിടെയാണ് രതീഷ് അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്. ഉടൻതന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ ഒന്നോടെ ജീവൻ രക്ഷിക്കാനായില്ല.