Zygo-Ad

തദ്ദേശ സ്ഥാപന വികസന സദസ്സുകൾ ഒക്ടോബർ 20 വരെ


കണ്ണൂർ: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ അവതരിപ്പിക്കുന്നതിനുള്ള വികസന സദസ്സുകൾ ഒക്ടോബർ 20 വരെയായി നടക്കും. 

ഒക്ടോബർ മൂന്നിന് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് നടക്കും. രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിലാണ് പരിപാടി. 

ഒക്ടോബർ ആറിന് രാവിലെ 11 ന് രാമന്തളി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിലും ഒക്ടോബർ എട്ടിന് രാവിലെ 10 ന് മട്ടന്നൂർ നഗരസഭ വികസന സദസ്സ് നഗരസഭ ഹാളിലും നടക്കും.

പ്രാദേശിക സർക്കാരുകളായ തദ്ദേശ സ്ഥാപനങ്ങൾ ജനങ്ങളുമായി ആശയ സംവേദനം നടത്തി വികസന പ്രവർത്തനങ്ങളിൽ ഇനി നടപ്പാക്കേണ്ട പദ്ധതികൾ സംബന്ധിച്ച് അഭിപ്രായം സ്വരൂപിക്കലാണ് വികസന സദസ്സിന്റെ ഉദ്ദേശം.

Previous Post Next Post