Zygo-Ad

കണ്ണൂരില്‍ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു


കണ്ണൂർ: സുഹൃത്തിനൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. താണ ആനയിടുക്കിലെ ബി.അഫ്നാസാണ് (32) മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന അഫ്നാസ് സുഹൃത്ത് ഫാരിസിനൊപ്പം തെക്കീ ബസാർ മക്കാനിയിലെ ആനക്കുളത്തില്‍ കുളിക്കുന്നതിനിടെ അബദ്ധത്തില്‍ മുങ്ങിതാഴുകയായിരുന്നു.

അഫ്നാസിനെ കാണാതായതോടെ ഹാരിസ് കണ്ണൂർ ടൗണ്‍ പൊലിസിലും വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി അഫ്നാസിനെ കുളത്തില്‍ നിന്നും കരയ്ക്കെത്തിച്ചു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബംഗ്ളൂരിലെ ടീ സ്റ്റാള്‍ ജീവനക്കാരനായ അഫ്നാസ് മൂന്ന് ദിവസം മുൻപെയാണ് അവധിക്ക് വീട്ടിലെത്തിയത്.

ആനയിടുക്കിലെ അഹമ്മദ് - ഹഫ്സത്ത് ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അജ്മല്‍, അഫ്സല്‍.

 ടൗണ്‍ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം നടപടികള്‍ക്കായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Previous Post Next Post