Zygo-Ad

വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ് കരസ്ഥമാക്കി കൂത്തുപറമ്പ് സ്വദേശി.


കണ്ണൂർ : വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ് കരസ്ഥമാക്കി കൂത്തുപറമ്പ് സ്വദേശി മുഹമ്മദ്‌ അജ്മൽ.പി.കെ

കോഴിക്കോട് കിംഗ് ഫോർട്ട്‌ ഓഡിറ്റോറിയത്തിൽ നിന്ന് പ്രമുഖ മെന്റാലിസ്റ്റ് മാജിഷ്യനുമായ R K മലയത്തിന്റെ കൈയിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങി.

 എറണാകുളത്തു നടന്ന പരിപാടിയിൽ മെന്റാലിസത്തിൽ ELECTROKINESIS ILLUSION EFFECT എന്ന മായാജല വിദ്യക്ക് ആണ് ഈ ലോക റെക്കോർഡ് സ്വന്തമാക്കിയത്.

കൂത്തുപറമ്പ് നരവൂർ സ്വദേശി തൻസീറയുടെയും ഹനീഫയുടെയും മകനാണ് അജ്മൽ. പി.കെ

Pathmia international hypnotisam & mentalisam അക്കാഡമിയിലെ മെന്റാലിസ്റ്റ് ഷരീഫ് മാസ്റ്റർ ന്റെ കീഴിലാണ് അജ്മൽ പരിശീലനം പൂർത്തിയാക്കിയത്. കേരളത്തിന് അഭിമാനമായ ഈ നേട്ടം സമൂഹ മാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്...

Previous Post Next Post