Zygo-Ad

കണ്ണൂര്‍ പ്രാപ്പൊയിലില്‍ വീടിനകത്ത് കുറുനരി കയറി


ചെറുപുഴ: പ്രാപ്പൊയില്‍ ടൗണിനു സമീപത്തെ വീട്ടില്‍ പട്ടാപ്പകല്‍ കുറുനരി കയറി. ഇന്നലെ രാവിലെ പതിനൊന്നരയോടെ സുനിലിൻ്റെ വീട്ടിനകത്താണ് കുറുനരി കയറിയത് അകത്ത് നിന്ന് ശബ്ദം കേട്ട് സുനിലിൻ്റെ ഭാര്യ നോക്കിയപ്പോള്‍ എന്തോ നിഴല്‍ പോലെ കണ്ടു.

തുടർന്ന് മകളെ വിളിച്ച്‌ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് തുറന്നിട്ട മുൻവശത്തെ വാതിലിലൂടെ കുറുനരി കയറിയതാണെന്ന് മനസിലായത്. 

കുറച്ചു സമയം വീട്ടിനകത്ത് കറങ്ങിയ കുറുനരി പിന്നീട് ഇറങ്ങി പോവുകയായിരുന്നു. കണ്ണൂർ ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 24 പേർക്കാണ് കുറുനരിയുടെ കടിയേറ്റത്. കണ്ണാടിപ്പറമ്പ് മേഖലയിലാണ് കൂടുതല്‍ പേർക്ക് കടിയേറ്റത്.

Previous Post Next Post