പയ്യന്നൂര്‍ വെള്ളൂര്‍ കിഴക്കുമ്പാട് പയ്യന്‍ചാല്‍ വീട്ടില്‍ പി.ജയരാജന്റെ മകള്‍ പി.പ്രജിത(30) നെയാണ് പാപ്പിനിശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.വൈ.ജസീറലിയും സംഘവും പരിയാരം ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിന് സമീപംവെച്ച് 0.375 മില്ലി ഗ്രാം മെത്തഫിറ്റാമിന്‍ കൈവശം വെച്ച കുറ്റത്തിന് പിടികൂടിയത്. യുവതി മെത്തഫിറ്റമിന്‍ വില്‍പ്പനയിക്ക് ശ്രമിക്കുന്നിനിടയിലാണ് സംഭവം.
പരിയാരം മെഡിക്കല്‍ കോളേജ് പോലുള്ള പരിസരങ്ങള്‍ തിരഞ്ഞെടുക്കുന്നത് തിരക്ക് ഉള്ള സ്ഥലങ്ങളില്‍ ആള്‍ക്കാര്‍ ശ്രദ്ധിക്കില്ല എന്ന വിശ്വാസത്തിലാണ്.
കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ യുവതി യുവാക്കള്‍ക്ക് രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇപ്പോള്‍ പിടിയിലായതെന്ന് എക്സൈസ് പറഞ്ഞു.
അസി: എക്സൈസ് ഇന്‍പ്പെക്ടര്‍ ഗ്രേഡ് എം.പി.സര്‍വ്വഞ്ജന്‍.
പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് വി.പി.ശ്രീകുമാര്‍, പി.പി.രജിരാഗ്, സിവില്‍ എക്സൈസ് ഓഫിസര്‍ കെ.രമിത്ത്, വിനിത സിവില്‍ എക്സൈസ് ഓഫിസര്‍ കെ.വി.ഷൈമ, ഡ്രൈവര്‍ ജോജന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു