കണ്ണൂർ: സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും ലക്ഷങ്ങളുടെ മരം മുറിച്ചു കടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. കണ്ണൂർ കക്കാട് സ്വദേശിയും പഴയങ്ങാടി ക്വാർട്ടേഴ്സില്‍ താമസക്കാരനുമായ മനാസിനെ (40) യാണ് അറസ്റ്റു ചെയ്തത്.
കണ്ണൂർ ടൗണ്‍ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടെരിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
കോഴിക്കോട് സ്വദേശിയായ റോസ് ജവഹറിൻ്റെ കക്കാട് സ്വാമി മടം റോഡിലെ സ്ഥലത്തു നിന്നാണ് മരം മുറിച്ചു കടത്തിയത്. കണ്ണൂർ ടൗണ്‍ എസ്.ഐമാരായ അനുരൂപും സുബൈറും ചേർന്ന് അറസ്റ്റു ചെയ്തത്.