കണ്ണൂര്‍ : എസ്ഡിപിഐ പ്രവര്‍ത്തകര്‍ സലാഹുദ്ദീന്റെ അനുസ്മരണ ദിനത്തില്‍ കേക്ക് മുറിച്ച് ആഘോഷിച്ച ആര്‍എസ്‌എസ്.
എസ് ആകൃതിയിലുളള കത്തി കൊണ്ട് കേക്ക് മുറിച്ച് റീല്‍സ് ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. അഭിമാനം കണ്ണവം സ്വയം സേവകര്‍ എന്നെഴുതിയ കേക്കാണ് എസ് മോഡല്‍ കത്തി കൊണ്ട് മുറിച്ചത്.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ണവം പോലീസ് സ്വമേധയാ കേസെടുത്തു. ദുര്‍ഗ നഗര്‍ ചുണ്ടയില്‍ എന്ന സംഘ പരിവാര്‍ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിന് എതിരെയാണ് പോലീസ് കേസെടുത്തത്.
സലാഹുദ്ദീന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട പരിപാടികള്‍ കഴിഞ്ഞ ദിവസം എസ്ഡിപിഐ പ്രദേശത്ത് നടത്തിയിരുന്നു. അതിനു പിന്നാലെയാണ് എസ് ആകൃതിയിലുളള കത്തിയുമായി കേക്ക് മുറിക്കുന്ന വീഡിയോ ആര്‍എസ്‌എസ് പ്രചരിപ്പിച്ചത്.
2020 സെപ്റ്റംബറിലാണ് കണ്ണവത്തുളള എസ്ഡിപി ഐ പ്രവര്‍ത്തകനായിരുന്ന സലാഹുദ്ദീനെ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഒന്‍പതോളം ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
എസ്ഡിപിഐ പ്രവര്‍ത്തകന്‍ മുഹമ്മദ് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്‌എസ് മുഖ്യ ശിക്ഷക് ചുണ്ടയില്‍ പളളിയത്ത് ഞാലില്‍ അമല്‍രാജ് (22), റിഷില്‍ തുടങ്ങി ഒന്‍പതു പേരാണ് അറസ്റ്റിലായത്. സലാഹുദ്ദീനെ കൈച്ചേരി വളവിനടുത്ത് വെച്ചാണ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്.