താഴെചൊവ്വ :ദേശീയപാതയിൽ തെഴുക്കിൽ പീടികയിൽ നിയന്ത്രണംവിട്ട ലോറി മറിഞ്ഞ് ബസ് കാത്തിരിപ്പു കേന്ദ്രം തകർന്നു. അടുത്തുള്ള തയ്യൽക്കടയ്ക്കും പുതുതായി ആരംഭിച്ച സ്വകാര്യലാബിനും കേടുപാടുണ്ടായി. ലോറിയിൽ മൂന്നുപേരു
ണ്ടായിരുന്നു. പാലക്കാട് സ്വദേശി അഖിലിന് പരിക്കേറ്റു. റോഡിൽ ആളുകളില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെയാണ് സംഭവം.
ഗുജറാത്തിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. പകൽ 12 വരെ ദേശീയപാതയിൽ ഗതാഗതതടസ്സം നേരിട്ടു.പൊലീസെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
രാവിലെ പത്തോടെ കിഴുത്ത പുള്ളി റെയിൽവേ ഗേറ്റുകൂടി ലോക്കായതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. തലശേരി ഭാഗത്തേക്കു ള്ള വാഹനങ്ങൾ സിറ്റി, കുറുവ, ജെടിഎസ് വഴി തിരിച്ചുവിട്ടു. പകൽ പന്ത്രണ്ടോടെ പ്രശ്‌നങ്ങൾ പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിച്ചു.