കണ്ണൂർ: ലഹരി കിട്ടാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്റെ പരാക്രമം. കാപ്പ തടവുകാരനായ ജിബിന്‍ ആണ് ബ്ലേഡ് ഉപയോഗിച്ച് കൈ മുറിക്കുകയും തല സെല്ലിന്റെ കമ്പിയില്‍ ഇടിക്കുകയും ചെയ്തത്.
ജയിലിലെ പത്താം ബ്ലോക്കിലായിരുന്നു ജിബിനെ താമസിപ്പിച്ചിരുന്നത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം കുതിരവട്ടം മാനസിക രോഗാശുപത്രിയിലേക്ക് മാറ്റി.