കണ്ണൂർ: തപാൽ ഉരുപ്പടികൾ രജിസ്റ്റർ ചെയ്ത് അയക്കാൻ ഇന്ന് മുതൽ ചെലവ് കൂടും. രജിസ്‌ട്രേഡ് തപാൽ സേവനത്തെ കേന്ദ്ര സർക്കാർ സ്പീഡ് പോസ്റ്റിൽ ലയിപ്പിച്ചതിനെ തുടർന്നാണ് വില കൂടുന്നത്.
ഇനി മേൽവിലാസക്കാരനും രജിസ്‌ട്രേഡ് തപാൽ അയക്കാൻ സ്പീഡ് പോസ്റ്റിനെ ആശ്രയിക്കണം. 'രജിസ്‌ട്രേഷനോട് കൂടിയ സ്പീഡ് പോസ്റ്റ്’ ആണ് ഇന്ന് മുതൽ നിലവിൽ വരുന്നത്. ഫലത്തിൽ സ്പീഡ് പോസ്റ്റിന്റെയും രജിസ്‌ട്രേഡ് പോസ്റ്റിന്റെയും നിരക്കുകൾ ഉപഭോക്താവ് കൊടുക്കേണ്ടി വരും.
നിലവിൽ സ്പീഡ് പോസ്റ്റിന് 41.30 രൂപയും രജിസ്‌ട്രേഡ് തപാലിന് 26 രൂപയുമാണ് അടിസ്ഥാന നിരക്ക്. അക്‌നോൾജ്‌മെന്റ് സഹിതമുള്ള രജിസ്‌ട്രേഡ് തപാലിന് മൂന്ന് രൂപ കൂടി അധികം നൽകണം.