കണ്ണൂര്‍: ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നിന് പകരം മറ്റൊരു മരുന്ന് ഉപേക്ഷാപൂര്‍വ്വം മാറി നല്‍കിയതിന് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു.
കണ്ണൂര്‍ ആശ്രയ മെഡിക്കല്‍സിലെ ജീവനക്കാരന്‍ പ്രസൂണിന്റെ പേരിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്.
തളിപ്പറമ്പ് കുപ്പം വൈര്യാംകോട്ടത്തെ പുതിയപുരയില്‍ വീട്ടില്‍ ബാബുരാജിന്റെ ഭാര്യ കെ.പി.ഷൈമയുടെ പരാതിയിലാണ് കേസ്.
ആഗസ്റ്റ് മാസം 6 ന് ഷൈമ ആശ്രയ മെഡിക്കല്‍സില്‍ നിന്നും വാങ്ങിയ മരുന്ന് ഡോക്ടര്‍ എഴുതിയതിന് പകരം വേറൊരു മരുന്നായിരുന്നു.
ഇത് കഴിച്ച ഷൈമ അസുഖം ബാധിച്ച് ചികില്‍സയിലായിരുന്നു എന്നാണ് പരാതി.