പരിയാരം: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലും സ്കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടർ യാത്രികനും ബസ് കണ്ടക്ടർക്കും പരിക്കേറ്റു.
സ്കൂട്ടർ യാത്രികൻ ഏന്പേറ്റിലെ ശ്രീധരൻ (62), ബസ് കണ്ടക്ടർ ജയേഷ് (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
രണ്ടു പേരുടെയും പരിക്ക് സാരമുള്ളതല്ല. ഇന്നലെ രാവിലെയായിരുന്നു അപകടം. കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന മാനസം ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറുന്നതിനിടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
