Zygo-Ad

പയ്യന്നൂരിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു; അസ്വാഭാവിക മരണത്തിന് കേസ് എടുത്തു


കണ്ണൂർ: പയ്യന്നൂരിൽ രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം. കുഞ്ഞിമംഗലം കൊവ്വപ്പുറം സ്വദേശിനി കമറുന്നിസയുടെ മകളാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

മരണ കാരണം വ്യക്തമല്ലാത്തതിനാൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരത്തിലെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി . 

സംഭവത്തിൽ പയ്യന്നൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Previous Post Next Post