വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ സംഘടിപ്പിക്കുന്ന മൂന്നാമത്തെ മിനി ജോബ് ഫെയർ സെപ്റ്റംബർ എട്ടിന് കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളജിൽ രാവിലെ ഒൻപത് മണി മുതൽ നടക്കും. മിനി ജോബ് ഫെയർ ഉദ്ഘാടനം രാവിലെ 10 മണിക്ക് രജിസ്ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കും. കെ. വി. സുമേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ.കെ. രത്നകുമാരി തുടങ്ങിയവർ പങ്കെടുക്കും.
ജില്ലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് സർക്കാതിതര മേഖലകളിലെ പ്രാദേശിക തൊഴിലസരങ്ങൾ ലഭ്യമാക്കുകയാണ് മിനി ജോബ് ഫെയർ വഴി വിജ്ഞാന കേരളം പദ്ധതി ലക്ഷ്യമിടുന്നത്.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്തും കണ്ണൂർ കോർപ്പറേഷനും ചേർന്നാണ് കണ്ണൂർ മിനി ജോബ് ഫെയറിന് നേതൃത്വം നൽകുന്നത്.
വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ട 200 ലധികം തസ്തികകളും 1200 ലധികം തൊഴിലവസരങ്ങളും ലഭ്യമാണ്.
പത്താം തരം മുതൽ വി എച്ച് എസ് സി,, ബിരുദ-ബിരുദാനന്തര ബിരുദധാരികൾക്കും ഐടിഐ, പോളിടെക്നിക്, ബിടെക് തുടങ്ങിയ പ്രഫഷണൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്ന നിരവധി അവസരങ്ങൾ ലഭ്യമാണ്.
ഇതൊടൊപ്പം മെഡിക്കൽ, പാരാമെഡിക്കൽ മേഖലയിലുള്ള ഉദ്യോഗാർത്ഥികൾക്കും ധാരാളം അവസരങ്ങളുണ്ട്. വിവിധ മേഖലകളിൽ നിന്നും 45 കമ്പനികളാണ് തൊഴിൽ മേളയിൽ പങ്കെടുക്കുന്നത്.
ജോബ് ഫെയറിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഗൂഗിൾ ഫോം രജിസ്റ്റർ ചെയ്യുക.
https://forms.gle/mJmiDY4Ne1awchYi8 കാലത്ത് ഒൻപത് മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും .മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്ത വർക്ക് സ്പോട്ട് രജിസ്ട്രേഷഷൻ സൗകര്യം ലഭ്യമായിരിക്കും.