കണ്ണൂർ: പിഎസ് സി പരീക്ഷയിലെ ഹൈടെക് കോപ്പിയടിയിൽ സഹായിയും അറസ്റ്റിൽ. പെരളശ്ശേരി മുണ്ടാലൂർ സ്വദേശി എ. സബീലിനെയാണ് കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പെരളശ്ശേരി സ്വദേശി എം പി മുഹമ്മദ് സഹദിന് ഫോണിലൂടെ ഉത്തരം പറഞ്ഞു കൊടുത്ത് തട്ടിപ്പിന് കൂട്ടുനിന്നതിലാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം പയ്യാമ്പലം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സെക്രട്ടറിയേറ്റ് ഓഫീസ് അസിസ്റ്റന്റ് പരീക്ഷക്കിടെയാണ് ക്യാമറയും ബ്ലൂടൂത്തും ഉപയോഗിച്ച് സഹദ് കോപ്പിയടിച്ചത്.