തളിപ്പറമ്പ്: മയ്യില്‍ നണിച്ചേരി പാലത്തിന് സമീപം വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മധ്യവയസ്ക്കൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരണമടഞ്ഞു.
തളിപ്പറമ്പ് ചവനപ്പുഴ മീത്തല്‍ ഇ.എം .എസ് വായനശാലക്ക് സമീപത്തെ ചിറമ്മല്‍ ലക്ഷ്മണനാ (58) ണ് തിങ്കളാഴ്ച്ച രാവിലെ എട്ടിന് കണ്ണൂർ ശ്രീചന്ദ് ആശുപത്രിയില്‍ മരിച്ചത്.
ഞായറാഴ്ച രാവിലെ ഏഴിനാണ് പാലത്തിന് മുകളിലെ സ്ലാബില്‍ ഇയാളെ വീണു കിടക്കുന്ന നിലയില്‍ കണ്ടത്. നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഭാര്യ: അംബിക (കൊയ്യം).മക്കള്‍: അക്ഷയ്, ലിബിന.സഹോദരങ്ങള്‍: ഭാസ്കരൻ (പനക്കാട്), ശാന്ത, (നാറാത്ത്), പരേതരായ രാഘവൻ, യശോദ, ബാലൻ.