Zygo-Ad

കണ്ണൂരിൽ നടന്ന കൂട്ടബലാത്സംഗക്കേസിൽ മൂന്ന് പേർ അറസ്റ്റിൽ


കണ്ണൂർ: ആറു മാസം മുൻപ് നടന്ന കൂട്ട ബലാത്സംഗക്കേസിൽ മൂന്ന് പേരെ കണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു. 

കണ്ണൂർ ചൊവ്വ സ്വദേശികളായ വി.വി. സംഗീത്, ഇടചൊവ്വയിലെ അഭിഷേക്, ചൊവ്വ വൈദ്യർ പീടികയിലെ പി. ആകാശ് എന്നിവരാണ് പിടിയിലായത്.

ഉത്സവപറമ്പിൽ പരിചയപ്പെട്ട പെൺകുട്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ സൗഹൃദത്തിലാക്കി, പ്രണയം നടിച്ച് ലോഡ്ജിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചതാണ് പരാതി.

 പോക്സോ നിയമപ്രകാരം കേസെടുത്ത് കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരി പ്രതികളെ അറസ്റ്റ് ചെയ്തു.

സംഭവത്തിന് പിന്നിൽ കൂടുതൽ പേർ ഉണ്ടെന്നാണ് പോലീസിന്റെ സംശയം. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു.

Previous Post Next Post