Zygo-Ad

" ഭക്ഷണം സ്കൂളിനേക്കാൾ നല്ലതെന്ന കുഞ്ചാക്കോ ബോബൻ പ്രസ്താവനക്കെതിരെ ഡിവൈഎഫ്ഐ; ‘ഉമ്മൻചാണ്ടി കാലം കഴിഞ്ഞു, ഹാങ്ങോവർ വിട്ടിറങ്ങൂ’ :ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി സരിൻ ശശി




കണ്ണൂർ: “ജയിലിലെ ഭക്ഷണം വിദ്യാലയങ്ങളിലേതിനേക്കാൾ നല്ലത്” എന്ന നടൻ കുഞ്ചാക്കോ ബോബന്റെ പരാമർശത്തിൽ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി, നടൻ ഇപ്പോഴും ഉമ്മൻചാണ്ടി ഭരണകാലത്തിന്റെ “ആലസ്യത്തിൽ” ജീവിക്കുന്നുവെന്നും, ആ കാലഘട്ടം കഴിഞ്ഞുപോയെന്നും ഫേസ്ബുക്കിൽ കുറിച്ചു.

തൃക്കാക്കര നിയോജക മണ്ഡലത്തിലെ സ്കൂൾ കുട്ടികൾക്കായി ഉമാ തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോഴാണ് കുഞ്ചാക്കോ ബോബൻ പ്രസ്താവന നടത്തിയത്. ജയിലിൽ ലഭിക്കുന്ന ഭക്ഷണം സ്കൂളിൽ ലഭിക്കുന്നതിലുപരി ഗുണമേന്മയുള്ളതാണെന്നും, ഇത് മാറ്റം വരേണ്ട വിഷയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നടന്റെ വാക്കുകൾക്കു പിന്നാലെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, സ്‌കൂൾ ഭക്ഷണം നേരിട്ട് അനുഭവിക്കാൻ കുഞ്ചാക്കോ ബോബനെ ക്ഷണിച്ചു. നടന്റെ പ്രസ്താവന സദുദ്ദേശത്തോടെയാണെന്നും, സ്‌കൂൾ ഭക്ഷണത്തിന്റെ ഗുണവും മെനുവും നേരിട്ടറിഞ്ഞാൽ യാഥാർത്ഥ്യം മനസ്സിലാക്കാമെന്നും മന്ത്രി വ്യക്തമാക്കി.

Previous Post Next Post