Zygo-Ad

“മാധ്യമങ്ങൾക്ക് ഇടത് വിരുദ്ധത മാത്രം; എന്റെ പേര് പോലും വാർത്തയാക്കുന്നു ”:-മാധ്യമങ്ങളെ പരിഹസിച്ച് പി .പി. ദിവ്യ


മാധ്യമങ്ങളെ പരിഹസിച്ച് സിപിഐഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിർന്റുമായ പി പി ദിവ്യ. പി പി ദിവ്യ എന്ന പേര് പോലും ഇപ്പോൾ വാർത്തയാണെന്ന് പരിഹാസം. സിപിഐഎമ്മിനെതിരെ ഒരു വാക്ക് പറഞ്ഞാൽ, തന്നെ മാധ്യമങ്ങൾ മഹാലക്ഷ്മിയാക്കുമെന്നും പി പി ദിവ്യ പറഞ്ഞു.

ഡിവൈഎഫ്ഐ കുറ്റിക്കോലിൽ സംഘടിപ്പിച്ച സമര സംഗമത്തിലാണ് പിപി ദിവ്യയുടെ വിമർശനം. മാധ്യമങ്ങൾക്ക് ഇടതുപക്ഷ വിരുദ്ധത മാത്ര‌മാണെന്നും ഇടതുപക്ഷ വിരുദ്ധത പ്രകടിപ്പിച്ചാൽ റേറ്റിംഗ് കൂടുമെന്ന് മാധ്യമങ്ങൾക്ക് മനസ്സിലായെന്നും പിപി ദിവ്യ പരഞ്ഞു. കോൺഗ്രസിനും, ബിജെപിക്കുമൊപ്പം ചേർത്തു വായിക്കേണ്ടതാണ് കേരളത്തിലെ മാധ്യമങ്ങളെന്നും പി പി ദിവ്യയുടെ വിമർശനം

Previous Post Next Post