Zygo-Ad

സ്വാതന്ത്യസമര സ്മൃതി ഉണർത്തി: "കൊടി പാറട്ടേ" ഉദ്ഘാടനം ചെയ്തു.

 


ചെറുകുന്ന്: ജവഹർ ബാൽമഞ്ച് കല്ല്യാശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര സ്മൃതി ഉണർത്തി "കൊടി പാറട്ടേ" പരിപാടി  കട്ടക്കുളത്ത്, ചെറുകുന്ന്  ഗ്രാമ പഞ്ചായത്ത് അംഗം കട്ടക്കുളം കൃഷ്ണൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി. രേവതിക്ക് ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ ദിനു  മൊട്ടമ്മൽ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ഷാജി കല്ലേൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോ- ഓർഡിനേറ്റർ സ്മിത ഗ്രേഷ്യസ്, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് പി  പി. രാഹുൽ , പ്രമീള കൃഷ്ണൻ , ടി. രേവതി, കെ.എഫ്.അജേഷ്.പി.രാജൻ, ഇ.എസ്.റെയ്ഗൻ, ടി.ജെ. മനോജ്, എ.കെ. ആകർഷ് എന്നിവർ പ്രസംഗിച്ചു.

Previous Post Next Post