Zygo-Ad

ചെറുകുന്ന് റെയിൽവേ ഗേറ്റിന് സമീപം ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

 


കണ്ണൂർ : ചെറുകുന്ന് റെയിൽവേ ഗേറ്റിന് സമീപം ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. നാട്ടുകാർ റെയിൽ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് കണ്ണപുരം പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Previous Post Next Post