Zygo-Ad

തളിപ്പറമ്പ് സര്‍ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുപ്പില്‍ നോമിനേഷൻ നല്‍കി; കെഎസ്‍യു പ്രവര്‍ത്തകനെ എംഎസ്‌എഫ് - യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി മര്‍ദിച്ചതായി പരാതി


കണ്ണൂർ: കെഎസ്‍യു പ്രവർത്തകനെ എംഎസ്‌എഫ് - യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി. മർദ്ദനത്തിൽ കെഎസ്‍യു പ്രവർത്തകനായ അജ്മല്‍ റോഷന് പരിക്കേറ്റിട്ടുണ്ട്.

കണ്ണൂർ കാള്‍ടെക്സില്‍ വച്ച്‌ ഇന്നലെ രാത്രിയായിരുന്നു മർദനം. പരിക്കേറ്റ അജ്മല്‍ റോഷനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ തെരഞ്ഞെടുപ്പില്‍ നോമിനേഷൻ നല്‍കിയതാണ് മർദനത്തിന് പിന്നിലെന്നാണ് കെഎസ്‍യു ആരോപണം.

Previous Post Next Post