കണ്ണൂർ: അഞ്ചരക്കണ്ടി, പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ ഭാഗമായ വേങ്ങാട് ടാങ്കിലേക്കുള്ള ഇന്‍ലെറ്റ് വാള്‍വിന്റെ ഷട്ടര്‍ തകരാര്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്റെ ഭാഗമായി നാളെയും മറ്റന്നാളും വേങ്ങാട്, പിണറായി, എരഞ്ഞോളി, കതിരൂര്‍ പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണം പൂര്‍ണ്ണമായും തടസ്സപ്പെടും.
ഉപഭോക്താക്കള്‍ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.