ആറ്റടപ്പ: നാട്ടില്‍ ടിപ്പർ ലോറി ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന ആറ്റടപ്പ നൂഞ്ഞിങ്കാവിനു സമീപം താമസിക്കുന്ന പി.പി വിഷ്ണു (23) മയക്കുമരുന്ന് വില്‍പ്പനയ്ക്ക് ഇറങ്ങിയത് കൂടുതല്‍ പണ സമ്പാദനത്തിനാണ്.
ബംഗ്ളൂരില്‍ നിന്നുമെത്തിച്ച ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എ യുമാണ് ഇയാള്‍ അതീവ രഹസ്യമായി നാട്ടിലെത്തിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി ഇയാള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നുണ്ട്.
ഇയാളില്‍ നിന്നും മയക്കുമരുന്ന് വാങ്ങിയിരുന്നത് 20 വയസ് പ്രായമുള്ള ന്യൂജനറേഷൻ യുവാക്കളാണ്. കണ്ണൂർ ടൗണ്‍, ചക്കരക്കല്‍ പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങളിലാണ് ഇയാള്‍ മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത്.
വാട്സ്‌ആപ്പ് വഴിയാണ് ആവശ്യക്കാരുമായി ബന്ധപ്പെട്ടിരുന്നത്. നേരിട്ട് നോട്ടുകളായാണ് വിഷ്ണു പണം സ്വീകരിച്ചിരുന്നത്.
ഇയാള്‍ സി.ഡി.എം നിരന്തരം ഉപയോഗിച്ചു പണം അയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് പൊലിസ് നിരീക്ഷണമാരംഭിച്ചത്. നിലവില്‍ ഒരു കേസിലും പ്രതിയല്ലാത്ത വിഷ്ണു ടിപ്പർ ലോറി ഡ്രൈവറായിട്ട് അടിച്ചു പൊളിച്ചു ജീവിച്ചു വരികയായിരുന്നു.
