കണ്ണൂർ: കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ കറക്ഷണല്‍ ഹോമില്‍ ലുനാറ്റിക്ക് പ്രിസണേഴ്‌സിനെ നിരീക്ഷിക്കുന്നതിന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെ നിയമിക്കുന്നു.
ഏഴ് ഒഴിവുകള്‍ ഉണ്ട്. എസ് എസ് എല്‍ സി പാസായ 55 വയസ്സില്‍ താഴെയുള്ള, ഷേപ്പ്-ഒന്ന് മെഡിക്കല്‍ കാറ്റഗറിയില്‍ വരുന്ന വിമുക്ത ഭടന്‍മാര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ കാര്‍ഡിന്റെ പകര്‍പ്പ്, വിമുക്തഭട ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ആഗസ്റ്റ് 23 ന് വൈകുന്നേരം അഞ്ച് മണിക്കകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍: 0497 2700069
