Zygo-Ad

തേര്‍ത്തല്ലി-ചപ്പാരപ്പടവ്-തളിപ്പറമ്പ് റൂട്ടില്‍ വൈകുന്നേരം ബസില്ല; വിദ്യാര്‍ഥികള്‍ വലയുന്നു


തേർത്തല്ലി: തേർത്തല്ലി-ചപ്പാരപ്പടവ്-തളിപ്പറമ്പ് റൂട്ടില്‍ വൈകുന്നേരം സ്കൂള്‍ വിടുന്പോള്‍ ബസ് ഇല്ലാത്തതിനാല്‍ വിദ്യാർഥികള്‍ വലയുന്നു.

ഇതിനെതിരെ മേരിഗിരി ഹയർ സെക്കൻഡറി സ്കൂള്‍ മാനേജ്മെന്‍റും അധ്യാപകരും പിടിഎയും ആശങ്ക അറിയിച്ചു.

മലയോര ഗ്രാമമായ തേർത്തല്ലി, മേരിഗിരി ഹയർ സെക്കൻഡറി സ്കൂള്‍, ഹൈസ്കൂള്‍, ഹയർ സെക്കൻഡറി വിഭാഗങ്ങളില്‍ മാത്രം അഞ്ഞൂറിലധികം വിദ്യാർഥികളും, മേരിഗിരി ചെറുപുഷ്പം യുപി വിഭാഗത്തിലെ ഇരുന്നൂറിലധികം വിദ്യാർഥികളും വൈകുന്നേരങ്ങളില്‍ സ്കൂള്‍ വിട്ടതിനു ശേഷം ബസ് ലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ടുകയാണ്.

സ്കൂള്‍ സമയം പുതുക്കിയതോടെ 4.15 വരെയാണ് സ്കൂള്‍ പ്രവർത്തന സമയം. എന്നാല്‍, മേരിഗിരിയില്‍ നിന്നു ചപ്പാരപ്പടവ്, തളിപ്പറമ്പ് ഭാഗത്തേക്ക് വൈകുന്നേരം 3.30നുള്ള ബസ് കഴിഞ്ഞാല്‍, ആറിനു മാത്രമേ അടുത്ത ബസ് ഉള്ളൂ. 

അതിനാല്‍ ചപ്പാരപ്പടവ്, തളിപ്പറമ്പ് ഭാഗത്തേക്ക് പോകേണ്ട വിദ്യാർഥികള്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഈ സാഹചര്യത്തില്‍ 4.15നും അഞ്ചിനും ഇടയില്‍ വിദ്യാർഥികളുടെ സൗകര്യം പരിഗണിച്ച്‌ ഒരു ബസ് സർവീസ് ക്രമീകരിക്കണമെന്ന ആവശ്യം ഉയരുകയാണ്.

Previous Post Next Post