Zygo-Ad

കോട്ടയം ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ആശുപത്രിയില്‍ പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്


കണ്ണൂർ: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകർന്ന് രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ച ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, കണ്ണൂർ ജില്ലാ ആശുപത്രിയിലെ പഴകിയതും അപകടകരവുമായ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്.

യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കാനെത്തിയെങ്കിലും അദ്ദേഹത്തെ ഓഫീസില്‍ കണ്ടെത്താനായില്ല. ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് പ്രവർത്തകർ സൂപ്രണ്ടിന്റെ ഓഫീസില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷൻ വിജില്‍ മോഹന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ സമരം നടത്തിയത്. സമരക്കാരെ കണ്ണൂർ ടൗണ്‍ പോലീസ് ബലപ്ര പ്രയോഗത്തിലൂടെ നീക്കം ചെയ്തു. ഈ വിഷയത്തില്‍ അധികാരികളുടെ അടിയന്തര ശ്രദ്ധയും നടപടിയുമാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.


Previous Post Next Post