കണ്ണൂർ :ഭർത്തൃമതിയായ യുവതിക്കൊപ്പം വളപട്ടണം പുഴയിൽ ചാടിയ ആൺ സുഹൃത്തിൻ്റെ മൃതദേഹം കണ്ടെത്തി. ബേക്കൽ പെരിയാട്ടടുക്കം സ്വദേശി രാജേഷ് എന്ന രാജുവാണ് മരിച്ചത് മാട്ടൂൽ പുലിമുട്ടിന് സമീപമാണ് മൃതദേഹം ഇന്നു രാവിലെ കണ്ടെത്തിയത്. യുവതി പുഴയിൽ നിന്ന് നീന്തി രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ഞായാഴ്ച്ച രാത്രിയിലാണ് ഇരുവരും വളപട്ടണം പുഴയിൽ ചാടിയത്. തിങ്കളാഴ്ച്ച രാവിലെ ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ 35 വയസുകാരിയെ വളപട്ടണം പുഴയുടെ ഓരത്ത് നാട്ടുകാർ കണ്ടെത്തുകയായി ന്നു. തുടർന്ന് വളപട്ടണം പോലീസിൽ ഇവരെ കസ്റ്റഡിയിൽ എടുത്ത് ബേക്കൽ പോലീസിന് കൈമാറുകയും ചെയ്തിരുന്നു.