Zygo-Ad

കോഴിക്കടയിൽ മോഷണം: 67-കാരൻ അറസ്റ്റിൽ


img_0299-1.jpg

കണ്ണൂർ: പള്ളിക്കുന്നിലെ കോഴിക്കടയിൽ മോഷണം നടത്തിയ കേസിൽ 67-കാരനായ മത്തായി പേരാവൂർ പൊലീസിന്റെ പിടിയിലായി. ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

കോഴിക്കടയുടെ വാതിൽ കുത്തിത്തുറന്ന് മേശവലിപ്പിൽ സൂക്ഷിച്ച 2,500 രൂപ മോഷ്ടിച്ച കേസിലാണ് മത്തായിയെ അറസ്റ്റ് ചെയ്തത്.

നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം വീണ്ടും മോഷണത്തിൽ ഏർപ്പെടുന്നത് പതിവാണെന്ന് പൊലീസ് അറിയിച്ചു. അഞ്ചുവർഷം മുൻപ് കളക്ടറേറ്റിലെ ജനൽക്കമ്പി വളച്ച് അകത്തുകയറി സബ് ട്രഷറി ഓഫീസിൽ നിന്ന് പണം കവർന്നതും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ട്.

മത്തായിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Previous Post Next Post