കണ്ണൂർ: പള്ളിക്കുന്നിലെ കണ്ണൂർ സെൻട്രല്‍ ജയിലില്‍ ജീവനക്കാർക്ക് നേരെ തടവുകാരൻ്റെ പരാക്രമം. ഓടുകള്‍ വലിച്ചെറിഞ്ഞ് ജയില്‍ ജീവനക്കാരെ അസഭ്യം പറഞ്ഞും അക്രമിച്ചുവെന്നാണ് പരാതി.
കഴിഞ്ഞ ദിവസം ഇയാള്‍ ജയിലിൻ്റെ മേല്‍ക്കൂരയില്‍ കയറുന്നത് തടയാൻ ശ്രമിച്ചതോടെയാണ് പ്രകോപിതനായി അക്രമം നടത്തിയത്.
ജയില്‍ സൂപ്രണ്ടിൻ്റെ പരാതിയില്‍ തടവുകാരനായ കോട്ടയം സ്വദേശി ഷാജിക്കെതിരെ കണ്ണൂർ ടൗണ്‍ പൊലിസ് കേസെടുത്തു.