കണ്ണൂർ കോർപ്പറേഷൻ്റെ കീഴിലുള്ള പയ്യാമ്പലം ശ്മശാനത്തിൽ മഴക്കാലത്തും ശവദാഹം സുഖമമായി നടത്തുന്നതിന് മഴ മറ നിർമ്മാണം പുരോഗമിക്കുന്നതായി മേയർ മുസ്ലിഹ് മഠത്തിൽ അറിയിച്ചു. നിലവിൽ പത്തോളം മഴ മറകൾ ഉണ്ടെങ്കിലും കൂടുതൽ ബോഡികൾ വന്നാൽ പ്രതിസന്ധിയിലാവുകയും ശവദാഹം വൈകുന്ന സാഹചര്യം ഉണ്ടായിരുന്നു. ആയതിന് പരിഹാരമായി അടിയന്തിരമായി 10 എണ്ണത്തിൻ്റെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. കോർപ്പറേഷന് പുറത്ത് നിന്നും വരുന്ന ബോഡികളുടെ എണ്ണം കൂടി വരികയാണ്. പലപ്പോഴും മുൻകൂട്ടി അറിയിക്കാതെയും സമയം വാങ്ങാതെയും പുറത്ത് നിന്നുള്ള ബോഡികൾ വരുന്നത് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ശ്മശാനത്തിൽ ആവശ്യത്തിന് വിറകും ചിരട്ടയും ശേഖരിച്ച് വെച്ചിട്ടുള്ളതായും മേയർ പറഞ്ഞു. ഡെപ്യുട്ടി മേയർ പി. ഇന്ദിര, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുരേഷ് ബാബു എളയാവൂർ എന്നിവരും ഉണ്ടായിരുന്നു.