Zygo-Ad

ഓൺലൈൻ തട്ടിപ്പ്: 3 പേർക്ക് പണം നഷ്ടമായി

 


കണ്ണൂർ :ജില്ലയിൽ ഓൺലൈൻ തട്ടിപ്പ് കേസുകളിൽ മൂന്നുപേർക്ക് പണം നഷ്ടമായി. സംഭവ ത്തിൽ സൈബർ പൊലീസ് കേസെടുത്തു. ടെലഗ്രാം വഴി ട്രേഡിങ് ചെയ്യാൻ 20,300 രൂപ നിക്ഷേപിച്ച മയ്യിൽ സ്വദേശിക്ക് പണം നഷ്ടമായി. പ്രതികളുടെ നിർദേശപ്രകാരം പണം അയച്ചശേഷം പണമോ വാഗ്ദാനം ചെയ്ത ലാഭമോ നൽകാതെ കബളിപ്പിക്കുകയായിരുന്നു. വാട്‌സാപ്പ് ഗ്രൂപ്പിൽ ലഭിച്ച ലുക്ക് ആപ്ലിക്കേഷൻ വഴി പാർട്ട് ടൈം ജോലി ചെയ്യാൻ ശ്രമിച്ചു ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്കും വൻതുക  

നഷ്ടമായിട്ടുണ്ട്. ഇത്തരം കുറ്റ കൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുകയോ വേണ മെന്ന് സൈബർ പൊലീസ് അറിയിച്ചു.

Previous Post Next Post