Zygo-Ad

മഴക്കെടുതിയിൽ പത്തോളം കുടുംബം. മതിൽ തകർന്നു വീടുകൾക്ക് ഭീഷണി

 


പയ്യന്നൂർ : കോറോം റോഡിൽ അമ്പലത്തറയിൽ കനത്ത മഴയ്ക്ക് പിന്നാലെ വീടുകളിൽ വെള്ളം കയറി. മൂന്ന് വീടുകൾക്ക് കേടുപാടു പറ്റി. അശാസ്ത്രീയമായ ദേശീയപാത നിർമാണമാണ് വെള്ളം കയറാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. അമ്പലത്തറയിലെ കൊളാഞ്ചിയൻ തോട് കനത്തമഴയിൽ കരകവിഞ്ഞാണ് പത്തോളം വീടുകളിൽ വെള്ളം കയറിയത്. മൂന്നു വീടുകൾ അപകട ഭീഷണിയിലുമാണ്. പ്രവാസിയായിരുന്ന മുത്തലീബ്,

കണ്ണൂക്കാരത്തി സൗദ, ജസീറ കണ്ണൂക്കാരത്തി എന്നിവരുടെ വീടുകളാണ് തകർച്ചാ ഭീഷണി നേരിടുന്നത്.

നിർദ്ദിഷ്ട ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി തോട് മണ്ണിട്ട് നികത്തിയതാണ് വെള്ളം കയറാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.

രാത്രി വെള്ളം ഇരച്ചെത്തിയതോടെ പോലീസും നാട്ടുകാരും ചേർന്നാണ് വീടുകളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചത്.

രണ്ട് വീടുകളുടെ മതിൽ തകർന്ന് തോട്ടിൽ വീഴുകയും മുത്തലിബിൻ്റെ വീടിൻ്റെ ഒരു ഭാഗത്ത് വിള്ളൽ വീഴുകയും ചെയ്തതിന് പുറമേ വെള്ള പാച്ചലിൽ വീടിന്റെ തറയോട് ചേർന്ന മണ്ണ് ഒലിച്ച് പോയി. വീട്ഏത് സമയവും തകർന്ന് വീഴാവുന്ന അവസ്ഥയിലുമാണ്. റവന്യു അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി

Previous Post Next Post