Zygo-Ad

നാടിന്റെ മുഴുവൻ പ്രാര്‍ത്ഥനകള്‍ വിഫലം, കണ്ണൂരില്‍ പുഴയില്‍ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി


കണ്ണൂർ: കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയില്‍ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. രണ്ടര വയസ്സുകാരനായ കൃശിവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്.

കഴിഞ്ഞ ശനിയാഴ്ച്ച അർധ രാത്രിയോടെയാണ് വേങ്ങര സ്വദേശി റീമ കുഞ്ഞുമായി പുഴയില്‍ ചാടിയത്. നീണ്ട തിരച്ചിലിനൊടുവില്‍ ഞായറാഴ്ച രാവിലെയോടെയാണ് റീമയുടെ മൃതദേഹം കണ്ടെടുത്തത്. 

എന്നിട്ടും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സ്കൂട്ടറിലാണ് റീമ മകനുമായി ചെമ്പല്ലിക്കുണ്ട് പാലത്തില്‍ എത്തിയത്. തുടർന്ന് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു.

പിണങ്ങി കഴിയുകയായിരുന്ന റീമയോട് ഇരിണാവ് സ്വദേശി ഭര്‍ത്താവ് കമല്‍രാജ് കുട്ടിയെ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഞായറാഴ്ച ചര്‍ച്ച നടക്കാനിരിക്കെയാണ് യുവതി ജീവനൊടുക്കിയത്.

താന്‍ മരിക്കാന്‍ കാരണം ഭര്‍ത്താവും ഭര്‍തൃ മാതാവുമാണെന്നാണ് റീമയുടെ വാട്സ്‌ആപ്പില്‍ നിന്നു കുറിപ്പ് കണ്ടെത്തി.

Previous Post Next Post