തളിപ്പറമ്പ്:നായന്മാർമൂല പാണളത്തെ മീത്തലെ മുഹമ്മദ് ഹാരിസിനെ (42) യാണ് പിടികൂടിയത്.
കരാമരംതട്ട് ഫോറസ്റ്റ് സെക്ഷനിലെ ചെറുപുഴ ബീറ്റിന്റെ അധികാര പരിധിയിലെ കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ കുറുക്കൂട്ടി എന്ന സ്ഥലത്ത് തമ്പാൻ എന്നയാളുടെ വീട്ടു പറമ്പിലെ ചന്ദന മരം മുറിച്ചു കഷ്ണങ്ങളാക്കി ചെത്തി ഒരുക്കി സ്കൂട്ടറിൽ കടത്തി കൊണ്ടുപോകാൻ ശ്രമിക്കവെയാണ് മുഹമ്മദ് ഹാരിസ് പിടിയിലായത്.തളിപ്പറമ്പ റെയ്ഞ്ച് ഫോറസ്ററ് ഓഫീസർ സനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ ഉള്ള സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തിങ്കളാഴ് രാവിലെയാണ് സംഭവം.മുഹമ്മദ് ഹാരിസ് മുമ്പും ചന്ദന കേസിൽ പ്രതിയായിട്ടുണ്ട് .ചന്ദനമരം കടത്താൻ ഉപയോഗിച്ച സ്‌കൂട്ടിയും പിടിച്ചെടുത്തു.
