Zygo-Ad

കണ്ണൂരില്‍ മോഷണം ആസൂത്രണത്തിനിടെ നിരവധി കവര്‍ച്ചാ കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍


കണ്ണൂർ: മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ നിരവധി കവർച്ചാ കേസിലെ പ്രതിയായ യുവാവിനെ കണ്ണൂർ നഗരത്തില്‍ നിന്നും കണ്ണൂർ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു.

കൊയ്യം വളക്കൈ പുതുവേലില്‍ വീട്ടില്‍ സുനില്‍ ജോസഫെന്ന സോനു (28)വാണ് അറസ്റ്റിലായത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ സഫിയ ബില്‍ഡിങ് മാർട്ടില്‍ നടത്തിയ കവർച്ചാ കേസിലാണ് പിടികൂടിയത്.

കഴിഞ്ഞ ജൂണ്‍ ഒന്നിന് രാത്രിയായിരുന്നു ഇയാള്‍ കവർച്ച നടത്തിയത്. സ്ഥാപനത്തിലെ എമർജൻസി വിൻഡോ വഴി അകത്തു കയറിയായിരുന്നു കവർച്ച. 

12,000 രൂപ വില വരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍, നാലായിരം രൂപ വില വരുന്ന മൂന്ന് പെട്ടി വയറിങ് കേബിളുകള്‍ എന്നിവയാണ് കവർന്നത്. 

കട ഉടമ സൈഫു ഷാഫിയുടെ പരാതിയില്‍ കേസെടുത്ത് പൊലിസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് സുനില്‍ ജോസഫ് വെള്ളിയാഴ്ച്ച പുലർച്ചെ വീണ്ടും മോഷണം ആ സുത്രണം ചെയ്യുന്നതിനിടെ കണ്ണൂർ ടൗണില്‍ നിന്നും പിടിയിലായത്.

സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ പൊലിസ് ചോദ്യം ചെയ്തപ്പോള്‍ കണ്ണൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും നടന്ന ചെറുതും വലുതുമായ കവർച്ചകളില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

 കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്ന ഇയാള്‍ക്ക് മയക്കുമരുന്ന് വില്‍പന സംഘങ്ങളുമായി ബന്ധമുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ണൂർ കോടതിയില്‍ ഹാജരാക്കി. അന്വേഷണത്തിന് കണ്ണൂർ ടൗണ്‍എസ്.എച്ച്‌.ഒ ശ്രീജിത്ത് കൊടേരി നേതൃത്വം നല്‍കി.

Previous Post Next Post