Zygo-Ad

പാലക്കയംതട്ടിലെ ജീപ്പ് ഡ്രൈവര്‍മാര്‍ സഞ്ചാരികളില്‍ നിന്ന് അമിത ചാര്‍ജ് വാങ്ങുന്നതായി പോലീസിലും ജോ.ആര്‍.ടി.ഒക്കും പരാതി

 


കുടിയാന്മല: പാലക്കയം തട്ടില്‍ നിന്നും അമിത വാടക വാങ്ങിയ ടാക്‌സി ജീപ്പ് ഡ്രൈവര്‍മാര്‍ക്കെതിരെ കാഞ്ഞങ്ങാട് സ്വദേശി പോലീസിലും ജെ.ആര്‍.ടി.ഒക്കും പരാതി നല്‍കി. കാഞ്ഞങ്ങാട്, അരയി ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ എസ്.എം.സി ചെയര്‍മാനും സ്‌കൂള്‍ ബസ് ഡ്രൈവറുമായ അരയി – പാലക്കാല്‍ ജഗദീശ് സദനത്തില്‍ എസ്.ജഗദീശനാണ് പരാതി നല്‍കിയത്. ജൂണ്‍-8 ന് ജഗദീശനും കുടുംബവും ഉള്‍പ്പെടെയുള്ള കാഞ്ഞങ്ങാട് സ്വദേശികള്‍ പാലക്കയംതട്ട് ജൂറിസ്റ്റ കേന്ദ്രത്തിലെത്തിയപ്പോള്‍ ഇവിടെ സര്‍വീസ് നടത്തുന്ന ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നുണ്ടായ ദുരനുഭവത്തെ തുടര്‍ന്നാണ് പരാതി നല്‍കിയത്.

Previous Post Next Post