Zygo-Ad

ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

 


സാമൂഹ്യനീതി വകുപ്പിന്റെ സ്‌കീം മാനേജ്മെന്റ് ഇന്റേണ്‍, ഡിജിറ്റല്‍ ആന്റ് ഐ.ടി മാനേജ്മെന്റ് ഇന്റേണ്‍ തസ്തികകളിലേക്ക് സ്റ്റൈപ്പന്റോടുകൂടിയുള്ള ആറുമാസ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

 ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ട്രാന്‍സ്ജെന്‍ഡര്‍മാര്‍, പ്രൊബേഷന്‍ സംവിധാനം തുടങ്ങിയ മേഖലകളിലെ പുനരധിവാസ ഇടപെടലുകളുമായി ബന്ധപ്പെട്ട് പഠനം നടത്തി പ്രൊഫഷണല്‍ ഡിഗ്രി യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് http:// forms.gle/sjJULQoworwcjivz9 ലിങ്ക് വഴി ജൂണ്‍ 30 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.swd.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. 

ഫോണ്‍: 0471 2306040

Previous Post Next Post