Zygo-Ad

പ്രണയം നടിച്ച്‌ സ്വന്തമാക്കിയ പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് ഭീഷണി:പോക്സോ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍


കണ്ണൂർ: പോക്സോ കേസില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പടിയൂർ പൂവ്വം സ്വദേശി കെ.പി. ഷമ്മാസ്, പടയങ്ങോട് സ്വദേശി കെ.പി.നിഫാദ് എന്നിവരെയാണ് സിറ്റി ഇൻസ്പെക്ടർ കെ. സനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

പ്രണയം നടിച്ച്‌ സ്വന്തമാക്കിയ ഫോട്ടോ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. 

കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്. ആത്മഹത്യ ഭീഷണി മുഴക്കിയാണ് പെണ്‍കുട്ടിയില്‍ നിന്ന് പ്രതികള്‍ ഫോട്ടോ വാങ്ങിയത്. 

പിന്നീട് പെണ്‍കുട്ടിയെ പല സ്ഥലങ്ങളിലേക്ക് വരാനായി ക്ഷണിച്ചു. എന്നാല്‍ ഇത് പെണ്‍കുട്ടി നിരസിച്ചതോടെയാണ് പ്രതികള്‍ ഭീഷണി തുടങ്ങിയത്. തുടർന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്കുകയായിരുന്നു.

Previous Post Next Post