Zygo-Ad

കണ്ണീരണിഞ്ഞ് പയ്യാവൂര്‍: പുഴയില്‍ മുങ്ങി ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു


പയ്യാവൂർ: ജില്ലയുടെ മലയോര മേഖലയായ പയ്യാവൂരില്‍ നിന്ന് ഒരു ദുഃഖ വാർത്ത. പുഴയില്‍ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി മുങ്ങി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി.

കോയിപ്രയിലെ വലക്കുമറ്റത്തില്‍ ഷാജീവ്-ഷിൻ്റു ദമ്പതികളുടെ ഏക മകള്‍ അലീന (14) ആണ് ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയുണ്ടായ അപകടത്തില്‍ ദാരുണമായി മരണപ്പെട്ടത്. 

സഹോദരൻ ജോർജിനൊപ്പം പുഴയില്‍ കുളിക്കാൻ ഇറങ്ങിയതായിരുന്നു അലീന.

പൈസക്കരി ദേവമാതാ സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു അലീന. സ്കൂളിലെയും നാട്ടിലെയും പ്രിയങ്കരിയായിരുന്ന അലീനയുടെ വിയോഗം പ്രദേശവാസികള്‍ക്ക് തീരാ നഷ്ടമായി. 

അപകടം നടന്നയുടൻ നാട്ടുകാർ ഓടിക്കൂടി രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും അലീനയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർ നടപടികള്‍ക്കായി മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post