കണ്ണൂര്‍: ചൂട്ടാട് നാല് കുട്ടികള്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. മറ്റ് മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി.
ചൂട്ടാട് പുതിയങ്ങാടി സ്വദേശി ഫൈറൂസ് ഫൈസലാണ് മരിച്ചത്. 12 വയസായിരുന്നു. ബീച്ചിനോട് ചേർന്ന അഴിമുഖത്താണ് അപകടം. പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. മൂന്നു പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
മറ്റൊരു സംഭവം തളിപ്പറമ്പ് ആണ്. കുപ്പം കൂവേരി പുഴയിൽ ഒരു വിദ്യാർഥി മരിച്ചു. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ് (19) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.