Zygo-Ad

മലിനജല നിർമാർജനം :കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പദ്ധതി ഒരുങ്ങുന്നു

 


പിലാത്തറ :കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ മലിനജല നിർമാർജനത്തിന് സമ്പൂർണ പദ്ധതി രൂപീകരിക്കാൻ ആശുപത്രി വികസന സമിതി ജനറൽ ബോഡി തീരുമാനിച്ചു. ആശുപത്രിയുടെ വികസന സാധ്യതകൾ വിലയിരുത്തിയാണ് 60 ലക്ഷം രൂപ ചെലവഴിച്ച് 50 50 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള പുതിയ ടാങ്ക് നിർമിക്കാൻ തീരുമാനിച്ചത്.

അടിയന്തരമായി എസ്റ്റിമേറ്റ് സമർപ്പിക്കാൻ പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാർ ഏജൻസിയായ ഐആർടിസിക്ക് ആശുപത്രി വികസന സമിതി നിർദേശം നൽകി.

ഇതോടെ മെഡിക്കൽ കോളേജിൽ സമ്പൂർണ മലിനജല ശുദ്ധീകരണ പദ്ധതിക്കൊപ്പം പ്രദേശ വാസികളുടെ ആശങ്കകൾക്കും പരിഹാരമാകുകയാണ്. നിലവിലെ മലിനജല പ്ലാൻ്റിൻ്റെ നവീകരണ പ്രവൃത്തികളും പൂർത്തീകരിച്ചിട്ടുണ്ട്. 75 ലക്ഷം രൂപ സർക്കാരും 35 ലക്ഷം രൂപ ആശുപത്രി വികസന സമിതിയും ചെലവഴിച്ചാണ് ട്രീറ്റ്‌മെൻ്റ് പ്ലാൻ്റിൻ്റെ നവീകരണ പ്രവൃത്തികൾ നിർവഹിച്ചതെന്ന് മെഡിക്കൽ കോളേജ് സൂ പ്രണ്ട് കെ സുദീപ് പറഞ്ഞു.

5.8 കോടി രൂപ ചെലവിൽ അത്യാധുനികമായ 120 സ്ലൈസ് സിടി സ്കാൻ സ്ഥാപിക്കാൻ സമിതി തീരുമാനിച്ചു. ഇതിനായി പ്ലാൻ ഫണ്ടിൽ സർക്കാർ വകയിരുത്തിയ 1.75 കോടി രൂപയുടെ മേൽ അധികച്ചെലവായി വരുന്ന 4 കോടി രൂപ വികസന സമിതിയുടെ ഫണ്ടിൽ നിന്ന് ചെലവഴിക്കും. പഴയ ടിബി സാനിറ്റോറിയത്തി ൻ്റെ ഭാഗമായിരുന്ന ചാച്ചാജി വാർഡ് ചരിത്ര സ്മാരകമായി സംരക്ഷിക്കാനും യോഗം തീരുമാനിച്ചു.

2025-26 വർഷത്തേക്കുള്ള കര ട് ബജറ്റും 2024ലെ വികസനോന്മുഖ പ്രവർത്തന റിപ്പോർട്ടും യോഗം അംഗീകരിച്ചു. നാമമാത്രമായ ഒപി ചാർജും സന്ദർശക പാസും വഴിയുള്ള വരുമാനമാണ് അനാഥ രും അതിദരിദ്രരുമായ രോഗികളുടെ ചികിത്സാ ചെലവുകൾ  എഴുതി തള്ളുന്നതിന് ഉപയോഗിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങളും വില യിരുത്തി. ആശുപത്രിയെക്കുറിച്ച് നിരന്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും ആശുപത്രിയുടെ സംരക്ഷണത്തിനും വികസനത്തിനും ജനങ്ങളുടെ പങ്കാളിത്തവും സഹകരണവും ഉണ്ടാകണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

Previous Post Next Post