വിദ്യാലയങ്ങളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ ആധാർ യുഐഡി ഹാജരാക്കാനുള്ള സമയം നീട്ടിനൽകണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്റർ കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കെഇആർ ചട്ട പ്രകാരം ആറാം പ്രവൃത്തിദിനത്തിൽ ആധാർ യുഐഡിയുള്ള കുട്ടികളെ മാത്രമേ തസ്തികനിർണയത്തിന് പരിഗണിക്കൂ. അപേക്ഷ നൽകി കുട്ടികൾ ആധാറിന് കാത്തിരിക്കുകയാണ്.ഇതിൽ നടപടി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.പി.രാഗേഷ് അധ്യക്ഷത വഹിച്ചു. എം.പി.വിനോദൻ, കെ.പി.സായന്ത്, ബാബു ഒളവറ, സി.ജിൻസി, പി.പി.സുധീർ, കെ.പി.പ്രദീപൻ, എ.പി.സിന്ദഗി എന്നിവർ സംസാരിച്ചു.