Zygo-Ad

കണ്ണൂർ-തോട്ടട-തലശ്ശേരി റൂട്ടിൽ അനിശ്ചിതകാല ബസ് പണിമുടക്ക്

 


കണ്ണൂർ :തോട്ടട-നടാൽ വഴി കണ്ണൂരിൽനിന്ന് തലശ്ശേരിയിലേക്കും തിരിച്ചും സർവീസ് നടത്തുന്ന ബസുകൾ ജൂലായ് ഒന്നുമുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഈ റൂട്ടിലെ ബസുകൾക്ക് നടാൽ സർവീസ് റോഡിൽ പ്രവേശിക്കാൻ വഴിയൊരുക്കാത്ത എൻഎച്ച് 66 അധികൃതരുടെ നടപടയിൽ പ്രതിഷേധിച്ചാണ് സർവീസ് നിർത്തി വെക്കുന്നതെന്ന് ഡിസ്ട്രിക്ട‌് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ റ കോഡിനേഷൻ കമ്മിറ്റി യോഗം അറിയിച്ചു.

യോഗത്തിൽ ജനറൽ കൺവീനർ രാജ്‌കുമാർ കരുവാരത്ത് അധ്യക്ഷനായി. കെ.ഗംഗാധരൻ, കെ.വിജയൻ, പി.കെ.പവിത്രൻ, പി.പി.മോഹനൻ, പി.വി. പദ്മനാഭൻ, പി.സി.നാരായണൻ, എം.രഘുനാഥൻ, കെ.പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു

Previous Post Next Post