കണ്ണൂർ : മാട്ടൂലിൽ ഓടികൊണ്ടിരുന്ന ബസിൽ ഡ്രൈവർക്കു നേരെ അക്രമം. ബസ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി . മുൻ വൈരാഗ്യത്തെ തുടർന്ന് നേരത്തെ ബസിൽ കയറി ഇരുന്ന ഒരാൾ ബസ് പുറപ്പെട്ട ശേഷം ഡ്രൈവറെ അക്രമിക്കുകയായിരുന്നു. ബസ് ഡ്രൈവർ ഏഴോം സ്വദേശി മുഫസ്സിറിന് അക്രമത്തിൽ തലയ്ക്ക് സാരമായി പരുക്കേറ്റു. കുടുതൽ വിവരങ്ങൾ അറിവായിട്ടില്ല.