Zygo-Ad

കണ്ണൂരിൽ പ്ലസ് വൺ മെറിറ്റിൽ 28,455 സീറ്റുകൾ

 


കണ്ണൂർ :ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിന് മെറിറ്റിൽ 28,455 സീറ്റു കൾ. നോൺ മെറിറ്റ് വിഭാഗത്തിൽ 6,577, സ്പോർട്സ് ക്വാട്ടയിൽ 683 സീറ്റുകളുമുണ്ട്. ആകെ 35,715. ആദ്യ അലോട്ട്മെന്റിൽ വ്യാഴാഴ്‌ച കൂടി പ്രവേശനം നേടാം.

ജില്ലയിൽ 161 ഹയർസെക്കൻഡറി സ്‌കൂളുകളാണുള്ളത്. സർക്കാർ- 81, എയ്‌ഡഡ്- 61, അൺ എയ്‌ഡഡ്- 17, സ്പെഷ്യൽ, റസിഡൻഷ്യൽ ഒന്നുവീതം എന്നിങ്ങ നെയാണത്. സർക്കാർ സ്കൂളുകളിൽ 131 സയൻസ് ബാച്ചുകളും 70 ഹ്യുമാനിറ്റീസ്, 90 കോമേഴ്സ് ബാച്ചുകളാണുള്ളത്. എയ്ഡ് ഡിൽ സയൻസ് 112, ഹ്യൂമാനിറ്റീ സ് -38, കൊമേഴ്സ്-66. അൺ എയ്ഡഡിൽ സയൻസ്-18, ഹ്യു മാനിറ്റീസ്-7, കൊമേഴ്സ് 24.

ജില്ലയിലാകെ സയൻസിൽ 16,540, ഹ്യുമാനിറ്റീസിൽ 7,920, കോമേഴ്സിൽ 11,255 സീറ്റുകളാ ണുള്ളത്. മെറിറ്റ് വിഭാഗത്തിൽ സയൻസ്-13,193, ഹ്യൂമാനിറ്റീ സ്-6,718, കൊമേഴ്സ്-8,544. നോൺ മെറിറ്റിൽ സയൻസ്-3,011, ഹ്യുമാനിറ്റീസ്-1,053, കൊമേഴ്സ്-2,513. സ്പോർട്‌സ് ക്വാട്ടയിൽ സയൻസ്-336, ഹ്യൂമാനി റ്റീസ്-149, കൊമേഴ്സ്-198 എന്നിങ്ങനെയാണ് സീറ്റുകൾ.

സർക്കാർ സ്‌കൂളുകളിൽ മെറിറ്റ് വിഭാഗത്തിൽ സയൻസ്-8,542, ഹ്യുമാനിറ്റീസ്- 5,172, കൊമേഴ്സ് - 5,814 സീറ്റുകളാണ്. എയ്‌ഡഡിൽ സയൻസ്-4,651, ഹ്യൂമാനിറ്റീസ്-1,546, കൊമേഴ്സ് 2,730. മാനേജ്‌മെന്റ്റ് ക്വാട്ടയിൽ സയൻസ്-1,386, ഹ്യൂമാനിറ്റീസ്-461, കൊമേഴ്സ്- 828. കമ്യൂണിറ്റി ക്വാട്ടയിൽ സയൻസ്-725, ഹുമാനിറ്റീസ്-242, കൊമേഴ്സ്-485. അൺഎയ്‌ഡഡിൽ സയൻസ്-900, ഹ്യുമാനിറ്റീസ്-350, കൊമേഴ്‌സ്-1200.

Previous Post Next Post