Zygo-Ad

കടന്നപ്പള്ളി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ അതിക്രമിച്ച് കയറി അധ്യാപകനേയും, പി.ടി.എ പ്രസിഡന്റിനേയും അക്രമിച്ചു ; യുവാക്കൾ റിമാൻഡിൽ


കണ്ണൂർ :സ്കൂളിൽ അധ്യാപകനേയും പി.ടി.എ പ്രസിഡന്റിനേയും ആക്രമിച്ച യുവാക്കൾ റിമാൻഡിൽ. കടന്നപ്പള്ളി മുണ്ടയാടൻ വീട്ടിൽ പ്രണവ്(28), സുഹൃത്ത് കാസർഗോഡ് വെള്ളരിക്കുണ്ടിലെ പൂവാനിക്കുന്നേൽ വീട്ടിൽ ജോസഫ് മാത്യു(25) എന്നിവരെയാണ് പരിയാരം പോലീസ് ഇന്നലെ അറസറ്റ് ചെയ്തത്.

കടന്നപ്പള്ളി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. സ്കൂൾ വളപ്പിലേക്ക് വാഹനവുമായി അതിക്രമിച്ച് കയറിയ യുവാക്കൾ ഇതിനെ ചോദ്യം ചെയ്ത അധ്യാപകനായ ലതീഷ് പുതിയടത്തിനെ മർദ്ദിക്കുകയായിരുന്നു.

ഇത് തടയാനെത്തിയ പി.ടി.എ പ്രസിഡന്റ് പി.വി.രാജേഷിനെയേം സംഘം മർദ്ദിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ തടഞ്ഞുനി വിവരം പോലീസിനെ അറിയിച്ചത്.

അക്രമത്തിൽ പരിക്കേറ്റ അധ്യാപകനേയും പിടിഎ പ്രസിഡണ്ടിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിടികൂടിയ യുവാക്കളെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക ഇരുവരേയും റിമാൻഡ് ചെയ്തു

Previous Post Next Post