Zygo-Ad

മയക്കുമരുന്ന് വിരുദ്ധ നടപടിയിൽ 1745 പേർ അറസ്റ്റിൽ

 


മേയ് 1 മുതൽ ജൂൺ 25 വരെയുള്ള കാലയളവിൽ എക്സൈസ് വകുപ്പ് 1,181 മയക്കുമരുന്ന് കേസുകളിൽ 1,745 പേരെ അറസ്റ്റ് ചെയ്തു. 7.67 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടിയതായി എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ ഓഫീസ് അറിയിച്ചു. മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച 80 വാഹനങ്ങളും പിടികൂടി. ഈ വർഷം സ്കൂൾ പരിസരത്ത് 19,410 പരിശോധനകൾ നടത്തി. 31 കടകളുടെ ലൈസൻസ് റദ്ദാക്കി.

Previous Post Next Post