Zygo-Ad

പയ്യന്നൂരിൽ കിണറിൽ മരിച്ചനിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു

 


പയ്യന്നൂർ: എട്ടിക്കുളം പള്ളിക്കോളനിയിൽ ഉപയോഗശൂന്യമായ ആൾമറയില്ലാത്ത കിണറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കോളനിയിലെ എം.കെ.ഫസലുറഹ്മാനെ (35)യാണ് വെള്ളിയാഴ്ച രാവിലെ 10. 30 മണിയോടെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. എട്ടിക്കുളത്തെ അബ്‌ദുറഹിമാന്റെയും പരേതയായ സുബൈദയുടെയും മകനാണ്. അവിവാഹിതൻ. സഹോദരങ്ങൾ: റാഷിദ്, റഷീദ. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Previous Post Next Post